ചാരെ 2023: കരുണാഭവനിലെ അന്തേവാസികളോടൊപ്പം ഒരു ദിനം
പഴശ്ശിരാജ കോളജ് പുല്‍പ്പള്ളി പി.ജി.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ ചാരെ 2023 എന്ന പേരില്‍ കാട്ടിക്കുളം കരുണാഭവനിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ആഘോഷിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ നിസി എല്‍ദോസ് അദ്ധ്യക്ഷത വഹിച്ചു.കരുണാഭവന്‍ ഡയറക്ടര്‍ഫാ.തോമസ്, കോളേജ് വിദ്യാര്‍ത്ഥികളായ ലിബിന ബാബു, എസ്.അഭിരാമി,അഭിരാം.വി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും,അന്തേവാസികളുടെയും കലാപരിപാടിയും, വിഭവസമൃദ്ധമായ സദ്യയും നടന്നു.