മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ നിരക്ക് പുനര്‍നിശ്ചയിച്ചു. മിനിമം ചാര്‍ജ് 30 രൂപയും (സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്റര്‍) ശേഷം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയും (100 മീറ്ററിന് 1.5 രൂപ എന്ന നിരക്കില്‍) യാത്രക്കാര്‍ നല്‍കേണ്ടതാണ്. സവാരി ഒരു വശത്തേക്ക് മാത്രമാണ് എങ്കില്‍ (മടക്കയാത്രയില്ലാതെ) മീറ്ററില്‍ കാണിക്കുന്ന തുകയില്‍ നിന്നും മിനിമം ചാര്‍ജ്ജായ 30 രൂപ കിഴിച്ച് ബാക്കി വരുന്ന തുകയുടെ പകുതി കൂടി മീറ്റര്‍ ചാര്‍ജിനോട് കൂട്ടി നല്‍കേണ്ടതാണ്. ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്റ് സീല്‍ ചെയ്യാത്ത മീറ്ററുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. യാത്ര നിരക്ക് സംബന്ധിച്ച പരാതികള്‍ 9188963112 എന്ന നമ്പറില്‍ അറിയിക്കാം.