പൈനാപ്പിൾ പായസം

0

ആവശ്യമായ സാധനങ്ങൾ

നന്നായി പഴുത്ത പൈനാപ്പിൾ – നാല് കപ്പ്
(ഒരു ഇടത്തരം പൈനാപ്പിൾ മതിയാകും, ചെറുതായി അരിഞ്ഞത്)
പഞ്ചസാര – ഒന്നര കപ്പ്
ചൗവ്വരി വേവിച്ചത് – അര കപ്പ്
ഇടത്തരം കട്ടിത്തേങ്ങാപ്പാൽ – നാല് കപ്പ്
വെള്ളം – രണ്ട് കപ്പ്
കേസരി കളർ (മഞ്ഞ ഫുഡ്കളർ) – ഒരു നുള്ള്
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂൺ
മിൽക് മെയ്ഡ് – അര കപ്പ്

തയാറാക്കുന്നവിധം
അര കപ്പ് ചൗവ്വരി ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. (ഇത് ഏകദേശം ഒന്നരകപ്പ് ഉണ്ടാകും). പൈനാപ്പിൾ കഷണങ്ങൾ രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
പൈനാപ്പിൾ പാകത്തിനു വെന്തുകഴിഞ്ഞാൽ പഞ്ചസാരയും കേസരികളറും വേവിച്ച ചൗവ്വരിയും ചേർത്ത് വീണ്ടും ഒരു അഞ്ചു മിനിറ്റ് വേവിക്കുക. ഇതിലേക്ക് നാലു കപ്പ് ഇടത്തരം അയവിലുള്ള തേങ്ങാപ്പാലും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. തിള വന്നുതുടങ്ങുമ്പോൾ അര കപ്പ് മിൽക്മെയ്ഡും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്നു മാറ്റുക. പായസം തയാർ.

Leave A Reply

Your email address will not be published.

error: Content is protected !!