റേഷന്‍ കാര്‍ഡ് ആധാര്‍ ബന്ധിപ്പിക്കല്‍ സെപ്റ്റംബര്‍ 30 വരെ

0

ആധാര്‍ നമ്പറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 3 മാസംകൂടി സമയമനുവദിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്നലെ പുതിയ വിജ്ഞാപനം ഇറക്കിയത്.റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് റേഷന്‍ കടകളില്‍ നേരിട്ടെത്താം. ഇ-പോസ് മെഷീന്‍ വഴി എളുപ്പത്തില്‍ ലിങ്കിങ് സാധ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാം. ഓണ്‍ലൈനായി സ്വയം ഇത് ചെയ്യാന്‍ ആകും. വീട്ടിലെ ഏതെങ്കിലും ഒരംഗം ആധാര്‍-റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിച്ചുണ്ടെങ്കില്‍ ആണ് ഈ സേവനം ലഭിക്കുക. ഇതിനായി civilsupplieskerala.gov.in എന്ന സൈറ്റ് വഴി ലോഗിന്‍ ചെയ്യാം. സിറ്റിസണ്‍ ലോഗിന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം.ഐഡി ഇല്ലെങ്കില്‍ പുതിയ ഐഡി രൂപീകരിക്കാം. ലോഗിന്‍ ചെയ്ത് ആധാര്‍ എന്‍ട്രി എന്ന മെനു തെരഞ്ഞെടുക്കുക. ആധാര്‍ സീഡ് ചെയ്യാത്ത പേര് തെരഞ്ഞെടുത്ത് അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പിഡിഎഫ് ആക്കി അപ്‌ലോഡ് ചെയ്തതിന് ശേഷം സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യാം. താലൂക്ക് സപ്ലൈ ഓഫീസ് മുഖേനയും ലിങ്കിങ് സാധ്യമാണ്. ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കി ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ റേഷന്‍ വിഹിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്എംഎസായും ലഭിക്കും.

ആധാര്‍ സീഡ് ചെയ്തിട്ടുണ്ടോ എന്നറിയാം

റേഷന്‍ കാര്‍ഡില്‍ ആധാര്‍ സീഡ് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യാം.റേഷന്‍ കാര്‍ഡ് ഡീറ്റയില്‍സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് റേഷന്‍ കാര്‍ഡ് നമ്പരും കാപ്ച കോഡും നല്‍കുക. ആധാര്‍ സീഡ് ചെയ്തിട്ടുണ്ടെങ്കില്‍ അംഗത്തിന്റെ പേരിനു നേരെ യെസ് എന്നും ഇല്ലെങ്കില്‍ നോ എന്നും കാണിക്കും. ഇങ്ങനെ ഓണ്‍ലൈനായി തന്നെ പരിശോധിച്ച ശേഷം ആധാര്‍- റേഷന്‍ കാര്‍ഡ് ലിങ്കിങ് പൂര്‍ത്തിയാക്കാം. എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓരോ മാസവും അനുവദിച്ചിട്ടുള്ള റേഷന്‍ വിഹിതം സംബന്ധിച്ച വിവരങ്ങളും ഓണ്‍ലൈനായി തന്നെ അറിയാന്‍ ആകും.

 

Leave A Reply

Your email address will not be published.

error: Content is protected !!