ഇടത് ഐക്യ കര്‍ഷക സംഘടനകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ സമരം പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സമരം നിര്‍ത്തിവെക്കുന്നതെന്ന് കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് റ്റി വി സുരേഷ് പറഞ്ഞു.ആത്മഹത്യ ചെയ്ത അഡ്വ. ടോമിയുടെ കട ബാധ്യതകള്‍ എഴുതി തള്ളും എന്നതുള്‍പ്പെടെ വാക്കു പാലിക്കാത്തതിനെതിരെയാണ് കര്‍ഷക സംഘടനകള്‍ സൗത്തിന്ത്യന്‍ ബാങ്കിന് മുമ്പില്‍ ഒന്നരമാസമായി സമരം നടത്തിവന്നത്. ബാങ്ക് നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ കക്ഷിചേര്‍ന്ന് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ അറിയിച്ചു.
ടോമിയുടെ വായ്പാ കുടിശ്ശികയുടെ കാര്യത്തില്‍ ബാങ്ക് അനൂകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് ഇട്ത് കര്‍ഷക സംഘടനകള്‍ രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുല്‍പ്പള്ളി ടൗണില്‍ പ്രകടനത്തിനും പ്രതിഷേധ കൂട്ടായ്മയിലും എവി ജയന്‍ അധ്യക്ഷനായിരുന്നു. പ്രകാശ് ഗഗാറിന്‍, ബെന്നി കുറുമ്പാലക്കാട്ട്, എജെ കുര്യന്‍, എസ്ജി സുകുമാരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.