വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു.  1.50 ലക്ഷം രൂപയും, 3 ലക്ഷം രൂപയും വായ്പ തുകയുളള പദ്ധതിക്ക്  പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000  രൂപയില്‍ കവിയരുത്. . കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെയുളള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്.  വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്ത ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

കൂടിക്കാഴ്ച

ജില്ലാശുപത്രി, മാനന്തവാടി മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ സൈക്യാട്രി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നവംബര്‍ 26 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത – എം.ബി.ബി.എസ്, സൈക്യാട്രിയില്‍ പ്രവൃത്തി പരിചയം, സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം എം.ഡി, ഡി എന്‍ ബി , ഡി.പി.എം ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04935 240264.

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം എല്‍.പി സ്‌കൂള്‍, കുറ്റിമൂല, പിലാക്കാവ്, വട്ടര്‍കുന്ന്, പ്രിയദര്‍ശിനി, പഞ്ചാരകൊല്ലി ഭാഗങ്ങളില്‍ ഇന്ന് (ശനി ) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഡോക്ടര്‍ നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്ത് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 11 ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകുക.

അധ്യാപക നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുളള കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10.30 ന് നടക്കും. ബിരുദാനന്തര ബിരുദവും നെറ്റും യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകളുടെയും മറ്റ് രേഖകളുടെയും അസലും പകര്‍പ്പും ഹാജരാക്കണം.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുന്ന്, വെണ്ണിയോട്, വരദൂര്‍ , പൊന്നങ്കര എന്നിവിടങ്ങളില്‍ ഇന്ന് ( ശനി ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.

error: Content is protected !!