അക്ഷരഖനി ഗ്രന്ഥാലയം പ്രവര്‍ത്തനം ആരംഭിച്ചു
വെള്ളമുണ്ട പുളിഞ്ഞാലില്‍ അക്ഷരഖനി ഗ്രന്ഥാലയം പ്രവര്‍ത്തനം ആരംഭിച്ചു. മാനന്തവാടി നിയോജക മണ്ഡലം എം എല്‍ എ ഒ ആര്‍ കേളു ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.നാടിന്റെ സാമൂഹിക സാംസ്‌കാരിക പുരോഗതിക്ക് ആക്കം കൂട്ടാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയുമെന്ന് എംഎല്‍എ ഒ ആര്‍ കേളു പറഞ്ഞു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര വായന മരിച്ചിട്ടില്ല എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി എന്‍ വി ഹംജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈജി ഷിബു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്ല്യാണി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ സുധീര്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പുളിഞ്ഞാല്‍ എച്ച് എം ബിന്ദു ടീച്ചര്‍, ഫാദര്‍ ഷാജി മേക്കര, പി ടി സുഗതന്‍, അബ്ദുള്ള ദാരിമി, കെ കെ ചന്ദ്രശേഖരന്‍, മഞ്ഞോട്ട് ചന്തു, എം സി സിറാജ്, പി കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.