വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്തണം

0

ഉരുള്‍പൊട്ടലുണ്ടായതിനാല്‍ വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. മലയോരങ്ങളില്‍ പലയിടങ്ങളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സ്ഥലത്തെ വില്ലേജ് ഓഫീസറെ വിവരമറിയിക്കുകയും മാറി താമസിക്കുകയും വേണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. പോയിട്ടുള്ളവര്‍ തിരിച്ച് വരണമെന്നും കലക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!