യുവ ജനങ്ങളില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള കോണ്‍ഗ്രസ്സ് (എം) അമ്പലവയല്‍ മണ്ഡലം കമ്മിറ്റി ജ്വാല തെളിയിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം യുവ തലമുറയെ വഴി തെറ്റിക്കുന്ന മാഫിയകളെ നിയന്ത്രിക്കണം എന്നും, കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജോര്‍ജ്ജ് ജോസഫ് അധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് ടി. ഡി. മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജോസ് തോമസ്, എന്‍. ഡി ദേവസ്യ, ടിഎം ജോസഫ്, സിബി കാര്‍ത്തിക, എം. വി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.