പോലീസിന്റെ സാന്നിധ്യത്തില്‍ എംപി ഓഫീസ് അക്രമം നടന്നത് അപലിനിയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. അക്രമത്തിന് പോലീസ് കാവല്‍ നിന്നു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നതോടൊപ്പം കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍, ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.