പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ ആയിര കണക്കിന് ആളുകള്‍ ബലിതര്‍പ്പണം നടത്തി. രാവിലെ 3.45 മുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിച്ചു. കര്‍മ്മി ഗിരീഷ് അയ്യരുടെ നേതൃത്വത്തില്‍ 700 ലധികം ആളുകളെ ഒരുമിച്ച് ഇരുത്തിയാണ് ചടങ്ങുകള്‍ നടത്തിയത്. ഏതാണ്ട് ഏഴായിരത്തിലധികം ആളുകള്‍ ബലി കര്‍മ്മം നടത്തിയതായാണ് ഏകദേശ കണക്ക്. ഭക്തര്‍ക്കുള്ള എല്ലാ സന്നാഹങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു, ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ്, ക്ഷേത്ര സമിതി സംഘാടകര്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
ഭക്തര്‍ക്ക്, ചുക്കു കാപ്പിയും, ഉപ്പുമാവും സൗജന്യമായി വിതരണം നടത്തിയിരുന്നു. പുലര്‍ച്ചെ മൂന്ന് മുതല്‍ കെ.എസ്.ആര്‍.ടി സി ബസ് ക്ഷേത്രത്തിലക്ക് സര്‍വ്വീസ് നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കോവി ഡ് മൂലം ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്താന്‍ കഴിയാത്തതിനാല്‍ തന്നെ ഇത്തവണ മുന്‍ വര്‍ഷങ്ങളെക്കാള്‍ തിരക്കാണ് അനുഭവപ്പെട്ടത്. മുത്തങ്ങ മുതല്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.