നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകള്‍. 1922 പുരുഷന്മാരും 215 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണി വരെ പത്രികകള്‍ പിന്‍വലിക്കാം.
മലപ്പുറത്താണ് ഏറ്റവുമധികം പേര്‍ പത്രിക സമര്‍പ്പിച്ചത്. 235 പേരാണ് ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 26 പേര്‍ പത്രിക സമര്‍പ്പിച്ച വയനാടാണ് ഏറ്റവും കുറവ്. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാ ക്കാനുള്ള സംവിധാനവും ഇത്തവണ ഒരുക്കി യിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി തയാറാ ക്കിയ നാമനിര്‍ദേശ പത്രികയുടെ പ്രിന്റെടുത്ത് വരണാധികാരി യുടെയോ സഹവരണാധി കാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കുകയാ യിരുന്നു വേണ്ടത്.നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും ചൂടേറും. ദേശീയ നേതാക്കളെ അടക്കം രംഗത്ത് ഇറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.
ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65% വരെ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ 40771 പോളിംഗ് ബൂത്തുകളാകും സംസ്ഥാനത്ത് സജ്ജീകരിക്കുക. കോവിഡ് പരിഗണിച്ച് ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കള്‍ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. എല്ലാ പോളിംഗ് ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തന്നെയായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍തന്നെ ഏര്‍പ്പെടു ത്തിയിട്ടുണ്ട്. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. മെയ് രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുക.
ഓരോ മണ്ഡലത്തിലും നാമനിര്‍ദേശ പത്രിക നല്‍കിയവര്‍
മാനന്തവാടി
പികെ ജയലക്ഷ്മി (കോണ്‍ഗ്രസ്)
ഒ ആര്‍ കേളു ( സിപിഎം)
മുകുന്ദന്‍ പള്ളിയറ (ബിജെപി)
കേളു (സ്വതന്ത്രന്‍)
ഗോപി (കോണ്‍ഗ്രസ്)
കേളു (ബിജെപി)
വിജയ (ബിഎസ്പി)
ലക്ഷ്മി (സ്വതന്ത്ര)
കെ ബി ബബിത ( എസ്ഡിപി ഐ)
വി ആര്‍ പ്രവീജ് (സിപിഎം)
കല്‍പ്പറ്റ
എം വി ശ്രേയാംസ്‌കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍)
ഇ ആര്‍ സന്തോഷ്‌കുമാര്‍ ( ലോക് താന്ത്രിക് ജനതാദള്‍)
ടി എം സുബീഷ് (ബിജെപി)
സുനില്‍ അണ്ണാ ( ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഒാഫ് ഇന്ത്യ)
അശ്വിന്‍ ഭീംനാഥ് ( ബി.എസ്.പി)
കെ. ശൈലേഷ് (സ്വതന്ത്രന്‍)
ടി. സിദ്ദീഖ് (കോണ്‍ഗ്രസ്സ്)
സിദ്ദീഖ് (സ്വതന്ത്രന്‍)
അനന്തകുമാര്‍ (ബി.ജെ.പി)
സുല്‍ത്താന്‍ ബത്തേരി
എം.എസ് വിശ്വനാഥന്‍ ( സി.പി.എം)
എ.എം പ്രസാദ് ( സി.പി.എം)
ഐ.സി ബാലകൃഷ്ണന്‍( കോണ്‍ഗ്രസ്സ്)
സി.കെ ജാനു ( ബി.ജെ.പി)
അംബിക ( ബി.ജെ.പി)
ഒണ്ടന്‍( സ്വതന്ത്രന്‍)