ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ വാക്കേറ്റം
ബാങ്ക് ലോണെടുത്തവര്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരും ഇടപാടുകാരും തമ്മില്‍ വാക്കേറ്റം.മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിലെ നടത്തിയ അദാലത്ത് ബ്ലോക്ക് പഞ്ചായത്തധികൃതര്‍ ഇടപ്പെട്ട് അദാലത്ത് നിര്‍ത്തി വെച്ചു.തിരിച്ചടവ് മുടങ്ങി നിയമ നടപടികള്‍ നേരിടുന്ന ലോണുകള്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടച്ച് തീര്‍ക്കാന്‍ വേണ്ടിയാണ് അദാലത്ത് സംഘടിപ്പിച്ചത്.
ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മിലുണ്ടായ വാഗ്വാദത്തെ തുടര്‍ന്നാണ് അദാലത്ത് നിര്‍ത്തിവെച്ചത്.എന്നാല്‍ വായ്പ എടുത്ത ഇടപാടുകാര്‍ക്ക് നിലവിലെ ബാധ്യതയില്‍ നിന്നും തുക കുറച്ച് നല്‍കില്ലെന്ന് ബാങ്ക് അധികൃതര്‍ നിലപാടെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍ കടമെടുത്ത തുകയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെങ്കിലും, അര്‍ഹമായവര്‍ക്ക് മൊത്തമായുള്ള ബാധ്യതയില്‍ ഇളവു നല്‍കാന്‍ തങ്ങള്‍ തയ്യാറായിരുന്നെന്നും, പലര്‍ക്കും ഇളവുകള്‍ നല്‍കിയതായും, ചിലര്‍ തെറ്റിദ്ധാരണ മൂലം പ്രതിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും റീജിയണല്‍ മാനേജര്‍ ജോണ്‍ വ്യക്തമാക്കി.