സഹായഹസ്തവുമായി ഹെല്‍പേജ് ഇന്ത്യ

0

ഹെല്‍പേജ് ഇന്ത്യ സംഘടനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. 130 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ സംഘടനയുടെ അംഗങ്ങള്‍ നേരിട്ടെത്തി കിറ്റുകള്‍ വിതരണം ചെയ്തത്. കണിയാമ്പറ്റ സ്‌കൂളിലെ ക്യാമ്പില്‍ നല്‍കിയ കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ നിര്‍വ്വഹിച്ചു. ഹെല്‍പേജ് ഇന്ത്യ സ്റ്റേറ്റ് ഹെഡ് ബിജു ജോണ്‍, ഡയറക്ടര്‍ ജോണ്‍.    ഇ ഡാനിയേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave A Reply

Your email address will not be published.

error: Content is protected !!