വയനാട് ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 267 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.75 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133941 ആയി. 131817 പേര്‍ രോഗമുക്തരായി. നിലവില്‍ 1371 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1269 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1092 പേര്‍ ഉള്‍പ്പെടെ ആകെ 11635 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 699 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
പനമരം 10, പൂതാടി 9 , നെന്മേനി 8, ബത്തേരി 7, മൂപ്പൈനാട് , തവിഞ്ഞാല്‍ 6 വീതം, കണിയാമ്പറ്റ 5 , മുട്ടില്‍ , എടവക, വൈത്തിരി , നൂല്‍പ്പുഴ 4 വീതം , അമ്പലവയല്‍, കല്‍പ്പറ്റ , തൊണ്ടര്‍നാട് , മാനന്തവാടി 3 വീതം , മീനങ്ങാടി , പുല്‍പ്പള്ളി, പൊഴുതന 2 വീതം , കോട്ടത്തറ , തിരുനെല്ലി , മുള്ളന്‍കൊല്ലി , വെള്ളമുണ്ട , മേപ്പാടി , തരിയോട് ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.