ജീവനക്കാരുടെ ഇന്‍ഷൂറന്‍സ് തുക അടക്കുന്നില്ല ക്ലെയിം നല്‍കില്ലെന്ന് കമ്പനി

0

 

കഴിഞ്ഞ ഒരു വര്‍ഷമായി കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഇന്‍ഷൂറന്‍സ് തുക അടക്കുന്നില്ല, ക്ലയിം നല്‍കില്ലെന്ന് ഇന്‍ഷൂറന്‍സ് കമ്പനി. സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ്, പ്രതിമാസ പ്രീമിയം, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് സ്‌കീം എ്ന്നീ ഇനങ്ങളില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുകയാണ് മാനേജ്മെന്റ് അടക്കാത്തത്. ഇതോടെ അപകടങ്ങളില്‍ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട ക്ലെയിം അനിശ്ചിതത്വിത്തിലായിരിക്കുകയാണ്.

2021 നവംബര്‍ മൂതലാണ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന ഇന്‍ഷൂറന്‍സ് തുക മാനേജ്മെന്റ് കമ്പനയില്‍ അടക്കാതായിട്ട്. ഇതോടെ ഇന്‍ഷൂറന്‍സ് ഡയറക്ടര്‍ കെ എസ് ആര്‍ ടി സി മാനേജ്മെന്റിന് ക്ലയിം നല്‍കാനാവില്ലന്ന് മുന്നറിയിപ്പും നല്‍കി. ഇതോടെ മരണപ്പെടുന്ന കെഎസ്ആര്‍ ടിസി ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട് ക്ലയിം തുലാസിലായിരിക്കുകയാണ്. സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ്, പ്രതിമാസ പ്രീമിയം, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് സ്‌കീം എ്ന്നീ ഇനങ്ങളില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുകയാണ് മാനേജ്മെന്റ് അടക്കാത്തത്. ഒരു വര്‍ഷത്തെ കുടിശികയില്‍ നിശ്ചിത തുക അടച്ച് പദ്ധതി പുനരുജ്ജീവിപ്പി്ക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചുവെങ്കിലും ഇന്‍ഷൂറന്‍സ് ഓഫീസ് വഴങ്ങിയിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം. എസ്എല്‍ഐ, ജിഐഎസ് എന്നീ പദ്ധതികളില്‍ പ്രീമിയം തുടര്‍ച്ചായി ആറ് മാസം അടച്ചില്ലങ്കില്‍ അവ റദ്ദായതായി കണക്കാകും. ഇത്തരം പോളിസികള്‍ക്ക് പരിമിതമായ ആനുകൂല്യങ്ങള്‍ മാത്രമാണ് ലഭി്ക്കുക. ജീവനക്കാരില്‍ നിന്നും പ്രതിമാസം അറുനൂറ് രൂപയും ജിഎസ്ടിയുമാണ് പ്രതിമാസം മാനേജ്മെന്റ് ഈടാക്കുന്നത്. നിലവില്‍ കഴിഞ്ഞമാസത്തെ ശമ്പളം പോലും ജീവനക്കാര്‍ക്ക് ഇതുവരെ കെഎസ്ആര്‍ടിസി നല്‍കിയിട്ടില്ല. ഇതിനുപുറമെയാണ് ഇന്‍ഷൂറന്‍സ് ക്ലയിമും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് ജീവനക്കാര്‍ തള്ളിവിടപ്പെടുന്നത്. ഇതിനെതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!