Sign in
Sign in
Recover your password.
A password will be e-mailed to you.
സ്വതന്ത്രമൈതാനി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു
ബത്തേരി നഗരസഭ സ്വതന്ത്രമൈതാനി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ബത്തേരി ടൗണിലെ സ്വതന്ത്രമൈതാനിയാണ് നവീകരിക്കുന്നത്. ഇതിനായി അഞ്ചുലക്ഷം രൂപയാണ് നഗരസഭ വാര്‍ഷിക പദ്ധതയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരിക്കുന്നത്. നിലവിലെ സ്വതന്ത്രമൈതാനി…
കാന്റീന്‍ അടച്ചുപൂട്ടിയിട്ട് അഞ്ചുമാസം
ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കാന്റീന്‍ അടച്ചുപൂട്ടിയിട്ട് അഞ്ചുമാസം. കെ.എസ്.ആര്‍.ടി.സിക്ക് വര്‍ഷംതോറും മൂന്നുലക്ഷത്തോളം രൂപ വരുമാനം ലഭിക്കേണ്ട കാന്റീനാണ് കഴിഞ്ഞ അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്നത്. കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാന്‍…
ഹോട്ടലുകളിലേക്ക് ആളെ ക്ഷണിക്കാന്‍ ഇനി റോബോര്‍ട്ട്
ഹോട്ടലുകളിലേക്ക് ആളെ ക്ഷണിക്കാന്‍ റോബോര്‍ട്ട് നിര്‍മ്മിച്ച് യുവ അധ്യാപകന്‍. ബത്തേരി ഡോണ്‍ബോസ്‌കോ ടെക്കിലെ സ്‌കില്‍ഡവലപ്പ്മെന്റ് ട്രൈയിനറായ വിനോദാണ് ഒന്നരവര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമായി റോബോര്‍ട്ടിനെ നിര്‍മ്മിച്ചത്. വെയിലും മഴയുമേറ്റ്…
തിരുനാളിന് കൊടിയേറി
ദ്വാരക ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി. ഒക്ടോബര്‍ 4 മുതല്‍ 12 വരെയാണ് തിരുനാള്‍. പെരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജോസ് തേക്കനാടി കൊടിയേറ്റി പ്രളയദുരിത പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ്…
കടുവയുടെ ആക്രമണത്തില്‍ പശു ചത്തു
ബത്തേരി കൊളഗപ്പാറ ചൂരിമലിയില്‍ കടുവ പശുവിനെ ആക്രമിച്ചുകൊന്നു. ചൂരിമല വാര്യത്ത് പറമ്പ് ഗോവിന്ദന്റെ മൂന്നു വയസ്സുള്ള പശുവിനെയാണ് ഇന്ന് 11 മണിയോടെയാണ് സംഭവം. ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മേയാന്‍ കെട്ടിയിരുന്ന പശുവിനെയാണ് കടുവ…
ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
വയനാട് ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം ഉള്ളതിനാല്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ബാണാസുര സാഗര്‍ ഡാം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മുന്‍കരുതല്‍ എന്ന നിലയ്ക്ക് 10 സെന്റി മീറ്റര്‍ കൂടി…
ഭൂവിനിയോഗം ശാസ്ത്രീയ പഠനം നടത്താന്‍ ശുപാര്‍ശ നല്‍കും
ജില്ലയുടെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ എസ്റ്റിമേറ്റ്‌സ് സമിതി. കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കളക്ട്രേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന…
ദുരന്ത നിവാരണ പ്രതിരോധം സെമിനാര്‍ സംഘടിപ്പിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ് അംഗങ്ങള്‍ക്കായി ദുരന്തനിവാരണ ബോധവല്‍ക്കരണ സെമിനാര്‍…
മിനി ബസ് മറിഞ്ഞു
തമിഴ്‌നാട് നീലഗിരി ചേരമ്പാടിയില്‍ താളൂര്‍ ചേരമ്പാടി റൂട്ടില്‍ ഓടുന്ന സ്വകാര്യ മിനി ബസ്സ് മറിഞ്ഞു. ചേരമ്പാടി കോരഞ്ചാലിനടുത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ്സ് മറിഞ്ഞത്. നിസ്സാര പരിക്കേറ്റ യാത്രക്കാരെ പ്രാഥമിക ചികിത്സകള്‍ക്ക്…
കാട്ടാനയുടെ ആക്രമണം രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്
കുറുവാദ്വീപിന് സമീപം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായ സ്ത്രീകള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ചേകാടി പന്നിക്കല്‍ സരോജിനി(34), കളവൂര്‍ ശാന്ത(32) എന്നിവര്‍ക്കാണ് കാലിനും നടുവിനും പരിക്കേറ്റത്. വ്യാഴാഴ്ച മൂന്നു മണിയോടെ കുറുവാ…