സി ഒ എ 13 ാം ജില്ലാ സമ്മേളനം; നാളെ ചിത്രരചനാ മത്സരം

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിമൂന്നാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ തുടരുന്നു.നാളെ തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള ജില്ലാതല ചിത്രരചനാ മത്സരം സി ഒ എ ജില്ലാ സെക്രട്ടറി പി എം ഏലിയാസ് ഉദ്ഘാടനം ചെയ്യും.ജനുവരി നാലിന് കല്‍പ്പറ്റയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ലൈബ്രറികള്‍, ക്ലബ്ബുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അനുബന്ധ പരിപാടികള്‍ നടത്തുന്നത്. നാളെ തവിഞ്ഞാല്‍ വിമല നഗര്‍ പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള ജില്ലാതല ചിത്രരചനാ മത്സരം കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡണ്ട്.പി എം ഏലിയാസ് ഉദ്ഘാടനം ചെയ്യും. 11 മണിക്കാണ് ചിത്രരചനാമത്സരം ആരംഭിക്കുക. മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.നിരവധി കുട്ടികള്‍ ഇതിനോടകം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്യാത്ത പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ 11 മണിക്ക് മുന്‍പായി തവിഞ്ഞാല്‍ വിമല നഗറിലുള്ള പബ്ലിക് ലൈബ്രറി ഹാളില്‍ എത്തണം.കഴിഞ്ഞദിവസം വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ നടന്ന പ്രാദേശിക ചെസ്സ് ടൂര്‍ണ്ണമെന്റില്‍അജ്മല്‍ മണിമ വിജയിയായി.അക്ബര്‍ അലി, ഉസ്മാന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.വരുംദിവസങ്ങളില്‍ ഫുട്‌ബോള്‍, ഷട്ടില്‍ ടൂര്‍ണമെന്റ്കളും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!