വയനാട് ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം ഉള്ളതിനാല്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ബാണാസുര സാഗര്‍ ഡാം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മുന്‍കരുതല്‍ എന്ന നിലയ്ക്ക് 10 സെന്റി മീറ്റര്‍ കൂടി ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടമാന്‍തോട്, പനമരം എന്നീ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനായി ദേശീയ ദുരന്ത നിവാരണസേനയുടെ ഒരു സംഘം ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജില്ലാ ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ പാലിക്കേണ്ടതാണ്. അടിയന്തിര സാഹചര്യത്തെ നേരിടാനായി കളക്ട്രേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ ഫോണ്‍ നമ്പറുകള്‍ താഴെ പറയുന്നു.
കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം 04936 204151
കണ്‍ട്രോള്‍ റൂം താലൂക്ക് ഓഫീസ് മാനന്തവാടി 04935 240231
കണ്‍ട്രോള്‍ റൂം താലൂക്ക് ഓഫീസ് വൈത്തിരി 04936 255229
കണ്‍ട്രോള്‍ റൂം താലൂക്ക് ഓഫീസ് സുല്‍ത്താന്‍ ബത്തേരി 04936 220296