തിരുനാളിന് കൊടിയേറി
ദ്വാരക ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി. ഒക്ടോബര്‍ 4 മുതല്‍ 12 വരെയാണ് തിരുനാള്‍. പെരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജോസ് തേക്കനാടി കൊടിയേറ്റി പ്രളയദുരിത പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ തിരുനാള്‍ ഒക്ടോബര്‍ 5 മുതല്‍ ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന, തുടങ്ങിയവ നടക്കും ഒക്ടോബര്‍ 10 ന് ദിവാകാരുണ്യ ദിനത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും 11 ന് ആലോഷമായ തിരുനാള്‍ കുര്‍ബ്ബാന, വചന പ്രഘോഷണം, നൊവേന എന്നിവ നടക്കും പ്രധാന തിരുനാള്‍ ദിനമായ 12 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണത്തോടെ തിരുനാള്‍ സമാപിക്കും.