കെഎസ്ആര്‍ടിസിയെ വിഭജിക്കും; 4 സ്വതന്ത്ര സ്ഥാപനമാക്കും

0

കെഎസ്ആര്‍ടിസിയെ 4 സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാന്‍ ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതല്‍ വരുമാനത്തിനും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിനും വേണ്ടിയാണിത്. വിവിധ ജില്ലകളിലെ സര്‍വീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വതന്ത്ര സ്ഥാപനം രൂപീകരിക്കും. നാലാമത്തേതും ദീര്‍ഘദൂര സര്‍വീസുകള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് ആയിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നല്‍കും. ജീവനക്കാരെ പുനര്‍വിന്യസിക്കും. സ്വതന്ത്ര സ്ഥാപനം കോര്‍പറേഷന്‍ ആയിരിക്കണോ കമ്പനിയായിരിക്കണോ എന്നതുള്‍പ്പെടെ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആസൂത്രണ ബോര്‍ഡ് അംഗം വി.നമശിവായത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!