മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതവര്‍ക്കായി കൽപ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമ്മാണം നടക്കുന്ന ടൗണ്‍ഷിപ്പിന്റെയും മാതൃക വീടുകളുടെയും നിർമ്മാണ പുരോഗതി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു വിലയിരുത്തി.
നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യ സമയത്ത് പൂർത്തിയാക്കണമെന്ന് ചൊവ്വാഴ്ച്ച സ്ഥലം സന്ദർശിച്ച മന്ത്രി നിർദ്ദേശം നൽകി. അഞ്ച് സോണുകളായി തിരിച്ച് നിര്‍മ്മാണം നടക്കുന്ന എൽസ്റ്റണിൽ ആദ്യ സോണിൽ 140 വീടുകളാണ് നിർമ്മിക്കുന്നത്. ആദ്യ സോണിലെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഏഴു സെന്റ് വീതമുള്ള 99 പ്ലോട്ടുകൾ തിരിച്ചു. ഇതിൽ 30 വീടുകളുടെ അടിത്തറ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
ടൗൺഷിപ്പിൻ്റെ ഭാഗമായി കെഎസ്ഇബി നിർമ്മിക്കുന്ന 110 കെവി സബ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട്
സ്ഥല പരിശോധന നടത്തി.
64 ഹെക്ടര്‍ ഭൂമിയില്‍ തയ്യാറാകുന്ന ടൗണ്‍ഷിപ്പിൽ 1000 ചതുരശ്ര അടിയില്‍ ഒറ്റ യിലായി 410 വീടുകളാണ് ഒരുങ്ങുന്നത്.