ശബരിമല നട ഇന്ന് തുറക്കും; തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

0

തീര്‍ത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലെ തീര്‍ഥാടകര്‍ക്ക് പ്രവേശനമുണ്ടാകൂ. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് ഇന്നാണ്.16 ന് പുതിയ മേല്‍ശാന്തിയാകും നട തുറക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്പയിലോ, സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് പ്രതിദിനം മലകയറാന്‍ അനുമതിയുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!