ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കാന്റീന്‍ അടച്ചുപൂട്ടിയിട്ട് അഞ്ചുമാസം. കെ.എസ്.ആര്‍.ടി.സിക്ക് വര്‍ഷംതോറും മൂന്നുലക്ഷത്തോളം രൂപ വരുമാനം ലഭിക്കേണ്ട കാന്റീനാണ് കഴിഞ്ഞ അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്നത്. കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇതില്‍ മാസം 23000 രൂപതോതില്‍ വാടക നല്‍കി കാന്റീന്‍ പ്രവര്‍ത്തിക്കാന്‍ ആളുമെത്തിയിരുന്നു. എന്നാല്‍ ഡിപ്പോയിലെ ചില തല്‍പരകക്ഷികള്‍ ഇടപെട്ട് ടെന്‍ഡര്‍ അംഗീകരിക്കാതെ കാന്റീന്‍ തുറക്കുന്നത് തടസ്സപെടുത്തിയെന്നാണ് ആരോപണം. ഇന്റര്‍ സ്റ്റേറ്റ് ടെര്‍മിനല്‍ കൂടിയായ ബത്തേരി ഡിപ്പോയില്‍ നിന്നും നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നതിനാല്‍ ഡി്പ്പോയിലെത്തുന്ന യാത്രക്കാര്‍ക്കും, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ഈ കാന്റീന്‍ ഉപകാരപ്രദമായിരുന്നു.ഇപ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാരും പുറത്തുള്ള ഭക്ഷണശാലകളെയാണ് ആശ്രയിക്കുന്നത്. മുമ്പ് ഡിപ്പോയിലെ ഈ കാന്റീനും മറ്റ് രണ്ട് സ്റ്റാളുകളുമടക്കം അമ്പത്തിനാലായിരം രൂപക്കായിരുന്നു മാസവാടകക്ക് നല്‍കിയിരുന്നത്. ഇതില്‍ കാന്റീന്‍ ഒഴിവാക്കി രണ്ട് സ്റ്റാളുകള്‍ മാത്രം നാല്‍പ്പത്തിഅയ്യായിരം രൂപയ്ക്കാണ് കെ.എസ്.ആര്‍.റ്റി.സി നല്‍കിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.