പ്രൊബേഷന്‍ സേവന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ അഞ്ച്

0

സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയംതൊഴില്‍ ധനസഹായ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതരുടേയും ഗുരുതരമായി പരുക്കേറ്റവരുടേയും പുനരധിവാസ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, തടവുകാരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി എന്നിവയ്ക്കായി തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ താമസിക്കുന്നവര്‍ ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫിസിലും (ഫോണ്‍: 0470 262 5456) ജില്ലയിലെ മറ്റു താലൂക്കുകളില്‍ താമസിക്കുന്നവര്‍ പൂജപ്പുരയിലെ ജില്ലാ പ്രൊബേഷന്‍ ഓഫിസലുമാണ് (ഫോണ്‍ : 0471 2342786) അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോം swd.kerala.gov.in എന്ന വെബ്സൈറ്റിലും തിരുവനന്തപുരം, ആറ്റിങ്ങല്‍ ജില്ലാ പ്രൊബേഷന്‍ ഓഫിസിലും ലഭിക്കും. അവസാന തീയതി ജൂലൈ അഞ്ച്. ധനസഹായത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് 200 രൂപ മുദ്ര പത്രത്തില്‍ സാമൂഹ്യനീതി വകുപ്പുമായി മാനദണ്ഡങ്ങള്‍ സംബന്ധിച്ച കരാറില്‍ ഏര്‍പ്പെടണം. ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ട് വഴിയാകും വിതരണം ചെയ്യുകയെന്നും ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!