കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എന്‍ ഷംസീര്‍

0

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എന്‍ ഷംസീര്‍. 96 വോട്ടുകള്‍ക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ എ എന്‍ ഷംസീറിനെ അഭിനന്ദിച്ചു. മികവാര്‍ന്ന പാരമ്പര്യം തുടരാനാകട്ടെ. നിയമ നിര്‍മ്മാണത്തില്‍ ചാലക ശക്തിയാകണം. എം ബി രാജേഷിന്റെ പാത പിന്തുടരാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.എ എന്‍ ഷംസീര്‍ നടന്നുകയറിയത് നിയമസഭയുടെ ചരിത്രത്തിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!