കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യൂസിൻ്റെ വീട്ടിലെ കോഴിക്കൂടിന് സമീപമാണ് ഇന്ന് പുലർച്ചെ 3:45 ന് വീണ്ടും പുലി എത്തിയത്. ഇത് മൂന്നാം തവണയാണ് പോൾ മാത്യൂസിൻ്റെ വീട്ടിലെ കോഴിക്കുടിന് സമീപം പുലിയെത്തുന്നത്. ഈ മാസം 13-ന് രാത്രിയിൽ എത്തിയ പുലി 7 കോഴികളെ കൊന്നിരുന്നു. പിന്നിട് 18 – നും പുലി ഇവിടെ എത്തിയിരുന്നു. ഏറ്റവും അവസാനം തിങ്കളാഴ് ച്ച രാത്രി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലും ആളുകൾ പുലിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലി വീണ്ടും ഇന്ന് പുലർച്ചെ എത്തിയത്. നിരന്തരമായി പുലി ജനവാസകേന്ദ്രത്തിൽ എത്തിയിട്ടും കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ വനം വകുപ്പ് തയ്യാറാ വത്തതിൽ പ്രതിഷേധവും ശക്തമവുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.