ദുരന്ത നിവാരണ പ്രതിരോധം സെമിനാര്‍ സംഘടിപ്പിച്ചു

0

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ് അംഗങ്ങള്‍ക്കായി ദുരന്തനിവാരണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദുരന്തത്തെ നേരിടാന്‍ പരിശീലനവും ബോധവല്‍കരണവും ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. സെമിനാറില്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡിസാസ്റ്റര്‍ അനലിസ്റ്റ് ആശ കിരണ്‍ ക്ലാസെടുത്തു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തി. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് മഴത്തുള്ളികള്‍ക്ക് വലിപ്പം കൂടിയതോടെ മണ്ണിന്റെ സ്വഭാവിക ഘടന വിഘടിക്കുകയും ഇതേ തുടര്‍ന്ന് മണ്ണിന്റെ ജലാഗിരണ ശേഷിക്ക് മാറ്റമുണ്ടായിട്ടുണ്ടൈന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ദുരന്ത നിവാരണ സേന രൂപികരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആശ കിരണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്തനിവാരണ മേഖലയിലെ വിവിധ ഉപരിപഠന സാധ്യതകളെയും സെമിനാറില്‍ പരിചയപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തങ്കമ്മ യേശുദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.എം അബ്ദുള്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ് കുമാര്‍, ബ്ലോക്ക് എക്സറ്റന്‍ഷന്‍ ഓഫീസര്‍ എന്‍. അനില്‍കുമാര്‍, കോളേജ് എന്‍.എസ്.എസ് കോര്‍ഡിനേറ്ററുമാരായ പി.ജെ സോഹന്‍, കെ.പി അലി എന്നിവര്‍ സംസാരിച്ചു. കോളേജിലെ നൂറോളം വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!