മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ചേര്‍ന്നു

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മന്ദംകൊല്ലി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിലൂടെ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് വ്യക്തമായതായി മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതേ ഡിവിഷനില്‍ 82 ശതമാനം…

പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ ക്യാമ്പയിന്‌ തുടക്കം

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ ആരോഗ്യ കാംപയിന് കല്‍പ്പറ്റയില്‍ പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ വൈകീട്ട് നാലിന് ഗൂഡലായി ജങ്ഷനില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഫ്‌ളാഗ് ഓഫ് ചെയ്ത…

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍; കളക്‌ട്രേറ്റ് ധര്‍ണ നടത്തി

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,ക്വാറി ഉടമകള്‍ കല്ലിന് അമിത വില ഈടാക്കുന്ന നടപടി പിന്‍വലിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് തൊളിലാളികള്‍ കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ധര്‍ണ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.…

റാഫേല്‍ അഴിമതി അന്വേഷിക്കണം; കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

റാഫേല്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ കളക്‌ട്രേറ്റ് ധര്‍ണ്ണ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു.…

കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിക്കുന്നു

കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കുടുംബശ്രീകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബത്തേരി ഡിപ്പോ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വീസുകള്‍ തടയുന്നു.

സ്നേഹസ്പര്‍ശം പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി

പ്രളയബാധയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സ് നടപ്പാക്കുന്ന സ്നേഹസ്പര്‍ശം പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി. പ്രളയം നഷ്ടമുണ്ടാക്കിയവരില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റയും 700 കിലോ മിനറല്‍ മിശ്രിതവും…

അനാഥരെ സനാഥരാക്കി മാറ്റുന്ന ഒന്നാണ് സാഹിത്യം കല്‍പ്പറ്റ നാരായണന്‍

മാനന്തവാടി: ഭയത്തോടു കൂടി നിശബ്ദരാവുന്ന വര്‍ത്തമാന കാലത്ത് വീതം വെക്കപ്പെട്ടു പോവുന്ന കാലവും സുരക്ഷിതരെന്നു കരുതുന്നതൊക്കെ അരക്ഷിതമാവുന്ന കാലത്തിനും നാം സാക്ഷ്യം വഹിക്കുകയാണ്. ഒരോ പ്രളയത്തിന് ശേഷവും ഒരു തിരുത്തപ്പെട്ട മനുഷ്യ കേന്ദ്രീകൃതമായ…

വൈ.എം.സി.എ യൂണിറ്റ് പച്ചക്കറിതൈകള്‍ വിതരണം ചെയ്തു

വിഷരഹിത ദ്വാരക എന്ന സന്ദേശം ഉയര്‍ത്തി ദ്വാരക അല്‍ഫോന്‍സ ദേവാലയത്തിന് കിഴിലെ വൈ.എം.സി.എ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ വീടുകളിലും പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം രോഗകാരണമാകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ്…

വയലാര്‍ രാമവര്‍മ്മ അനുസ്മരണം ഒക്ടോബര്‍ 27 ന്

ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ വര്‍ഷംതോറും നടത്തി വരാറുള്ള വയലാര്‍ രാമവര്‍മ്മ അനുസ്മരണവും ജില്ലാതല ഗാനാലാപന മത്സരവും ഈ മാസം 27 ന് രാവിലെ 9 മണി മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…

ജിതേഷ് കുര്യാക്കോസ് ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നു

യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ജിതേഷ് കുര്യാക്കോസ് മാണി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നു. മാണി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ജിതേഷ് കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍…
error: Content is protected !!