നീലഗിരി ഗൂഡല്ലൂരില്‍ ഇടുക്കി സ്വദേശികള്‍ ഒഴുക്കില്‍പ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെ ഓവേലി പുഴ മുറിച്ചു കടക്കവെയാണ് ഇവരുടെ കാര്‍ ഒഴുക്കില്‍പ്പെട്ടത് ഗൂഡല്ലൂര്‍ അഗ്‌നിശമനാ സേനയെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
ഇടുക്കി സ്വദേശികളായ അരുണ്‍ തോമസും ആന്‍ഡ്രു തോമസു അടക്കം മൂന്നുപേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെ കാര്‍ ഓവേലിപ്പുഴ മുറിച്ചു കടക്കവെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടത് യാത്രക്കാര്‍ ഉടന്‍ കാറിനുമുകളില്‍ കയറി നിന്ന് ഒച്ച വെ ച്ചു. വകുപ്പ് ജീവനക്കാരനായ രമേഷ് ഓടിയെത്തുകയും പിന്നീട് പോലീസിലുംഅഗ്‌നിശമന സേനയെയും വിവരമറിയിക്കുകയും ചെയ്തു. രാത്രി ഒരു മണിയോടെ സ്ഥലത്തെത്തിയ അഗ്‌നിശമനാസേന മണിക്കൂറുകളുടെ പ്രയത്‌നത്തിനോടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ മൂന്നുപേരെയും രക്ഷപ്പെടുത്തി. പിന്നീട് അവരെ ഗൂഡല്ലൂര്‍ ഗവണ്‍മെന്റ് താലൂക്ക് പ്രവേശിപ്പിച്ചു . ഓവേലി പ്രദേശത്തേയാക്ക് യാത്രായോഗ്യമായ റോഡില്ലാത്തതിനാല്‍ ഈ നദി മുറിച്ച് കടന്നാണ് പ്രദേശവാസികള്‍ യാത്ര ചെയ്യുന്നത് തുടര്‍ച്ചയായി മഴ തുടരുമ്പോള്‍ ഈ വഴി സഞ്ചരിക്കുന്നതും ഭീതിയോടെയാണ്.