ആകാശവാണി ആലപ്പുഴ നിലയം പൂട്ടില്ല; തീരുമാനം പിന്‍വലിച്ചു

0

ആകാശവാണി ആലപ്പുഴ റേഡിയോ നിലയം അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചു. ആകാശവാണിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവയ്ച്ചത്.

കേരളത്തില്‍ ഏറ്റവും പ്രസരണ ശേഷിയുള്ള ട്രാന്‍സ്‌മിറ്റര്‍ പ്രവര്‍ത്തിക്കുന്നത് ആലപ്പുഴയിലാണ്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍, മലമടക്കില്‍ താമസിക്കുന്നവര്‍, പ്രകൃതി ദുരന്തത്തില്‍ അകപ്പെടുന്നവര്‍ എന്നിവര്‍ക്കെല്ലാം ആശ്രയമായിരുന്ന സ്റ്റേഷന്‍ ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!