പൂതാടി ഗവ: എല്‍ പി സ്‌കൂളിലാണ് ഒരു വയസ് പ്രായം വരുന്ന വെള്ളിമൂങ്ങ എത്തിയത്.സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ളവനപാലകര്‍ എത്തി വെള്ളിമൂങ്ങയെ പിടികൂടി നെയ്ക്കുപ്പ കാട്ടില്‍ വിട്ടയച്ചു.സ്‌കൂളിലെ ഓടിട്ട കെട്ടിടത്തില്‍ മാസങ്ങള്‍ക്ക് മുന്‍മ്പ് ഇത്തരത്തില്‍ മറ്റാരു വെള്ളി മൂങ്ങയെ ഫോറസ്റ്റ് അധികൃതര്‍ എത്തി പിടികൂടിയിരുന്നു.
തിളങ്ങുന്ന കണ്ണുകളും , ഭംഗിയേറിയ ഉടലും , ചിറകുകളുമായി സ്‌കൂളില്‍ താമസിച്ച വെള്ളിമൂങ്ങയെയാണ് ഇന്ന് വനപാലകര്‍ എത്തി പിടികൂടി നെയ്ക്കുപ്പ കാട്ടില്‍ വിട്ടയച്ചത് . സ്‌കൂളിലെ ഓടിട്ട കെട്ടിടത്തില്‍ മാസങ്ങള്‍ക്ക് മുന്‍മ്പ് ഇത്തരത്തില്‍ മറ്റാരു വെള്ളി മൂങ്ങയെ ഫോറസ്റ്റ് അധികൃതര്‍ എത്തി പിടികൂടിയിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സാഹസികമായാണ് വെള്ളിമൂങ്ങയെ പിടികൂടിയത്.മൂങ്ങയെ കാണാന്‍ കുട്ടികളുടെ തിക്കും തിരക്കും പലരും ചിത്രത്തില്‍ മാത്രം കണ്ടിട്ടുള്ള മൂങ്ങയെ നേരിട്ട് കണ്ടതിന്റെ ആവേശത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ എന്ന് പഞ്ചായത്തംഗം തങ്കച്ചന്‍ നെല്ലിക്കയം പറഞ്ഞു.