വയലാര്‍ രാമവര്‍മ്മ അനുസ്മരണം ഒക്ടോബര്‍ 27 ന്

0

ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ വര്‍ഷംതോറും നടത്തി വരാറുള്ള വയലാര്‍ രാമവര്‍മ്മ അനുസ്മരണവും ജില്ലാതല ഗാനാലാപന മത്സരവും ഈ മാസം 27 ന് രാവിലെ 9 മണി മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ വയലാറിന്റേത് ഉള്‍പ്പടെ ഏതു പഴയ ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും ആലപിക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!