പ്രളയബാധയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സ് നടപ്പാക്കുന്ന സ്നേഹസ്പര്‍ശം പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി. പ്രളയം നഷ്ടമുണ്ടാക്കിയവരില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റയും 700 കിലോ മിനറല്‍ മിശ്രിതവും സൗജന്യമായി നല്‍കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ഫീഡ്സ് എംഡി ഡോ.ബി ശ്രീകുമാര്‍ നിര്‍വഹിച്ചു.കല്‍പറ്റയിലെ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചു പേര്‍ക്ക് കേരമിന്‍ നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് കാലിത്തീറ്റയും ധാതുമിശ്രിതവും കേരള ഫീഡ്സ് തന്നെ നേരിട്ടെത്തിക്കും. ക്ഷീരവികസന വകുപ്പാണ് അര്‍ഹരായ കര്‍ഷകരെ കണ്ടെത്തിയത്. പ്രളയത്തില്‍ പശുവിനെ നഷ്ടപ്പെട്ട തരിയോട് കുമ്മായമൂല ചന്തുവിന് പശുവിനെ വാങ്ങാനുള്ള ധനസഹായവും ചടങ്ങില്‍ നല്‍കി. തിരുവനന്തപുരം സ്വദേശി ബോണി തോമസ്, പാലക്കാട് സ്വദേശിയായ സത്യരാജ് എന്നിവരാണ് പശുവിനെ വാങ്ങാനുള്ള തുക നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.