അനാഥരെ സനാഥരാക്കി മാറ്റുന്ന ഒന്നാണ് സാഹിത്യം കല്‍പ്പറ്റ നാരായണന്‍
മാനന്തവാടി: ഭയത്തോടു കൂടി നിശബ്ദരാവുന്ന വര്‍ത്തമാന കാലത്ത് വീതം വെക്കപ്പെട്ടു പോവുന്ന കാലവും സുരക്ഷിതരെന്നു കരുതുന്നതൊക്കെ അരക്ഷിതമാവുന്ന കാലത്തിനും നാം സാക്ഷ്യം വഹിക്കുകയാണ്. ഒരോ പ്രളയത്തിന് ശേഷവും ഒരു തിരുത്തപ്പെട്ട മനുഷ്യ കേന്ദ്രീകൃതമായ അതി ജീവനത്തിനു ചേര്‍ന്ന ഒരു ലോകം രൂപപ്പെടുന്നുണ്ടെന്നും അനാഥരെ സനാഥരാക്കി മാറ്റുന്ന ഒന്നായി സാഹിത്യം മാറുമെന്നും പ്രശസ്ത എഴുത്തുകാരനായ കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രസ്ഥാലയത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വനിത വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സംവാദം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് ഷാജന്‍ ജോസ്, വനിത വേദി ചെയര്‍പേഴ്സണ്‍ ഷബിത. കെ, സാദിര്‍ തലപ്പുഴ, എ. അജയ് കുമാര്‍ , റോയ്സണ്‍ പിലാക്കാവ്, എം. ഗംഗാധരന്‍, ജിലിന്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു