ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.മൂന്ന് മുന്നണികളിലേയും സ്ഥാനാര്‍ത്ഥികള്‍ റിട്ടേണിങ്ങ് ഓഫീസര്‍ മുബാകെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ലീഗിലെ റഷീദ് കമ്മിച്ചാല്‍, ഇടതു പക്ഷ സ്ഥാനാര്‍ത്ഥി സി.പി.എമിലെ പ്രവീണ്‍ കുമാര്‍, ബി ജെ പി സ്ഥാനാര്‍ത്ഥി രമ വിജയന്‍ തുടങ്ങിയവരാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പഞ്ചായത്ത് അംഗം മരിച്ചതിനെ തുടര്‍ന്നാണ് നാലാം വാര്‍ഡില്‍ നവംബര്‍ 9ന് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാനുള്ള അവസാന തീയതി ഇന്നത്തോടെ അവസാനിച്ചു യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകരോടൊപ്പം കണിയാമ്പറ്റ ടൗണില്‍ നിന്നും പ്രകടനമായി വന്നാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.നാളെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും 25 ചൊവ്വാഴ്ചയാണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി .