വൈ.എം.സി.എ യൂണിറ്റ് പച്ചക്കറിതൈകള്‍ വിതരണം ചെയ്തു
വിഷരഹിത ദ്വാരക എന്ന സന്ദേശം ഉയര്‍ത്തി ദ്വാരക അല്‍ഫോന്‍സ ദേവാലയത്തിന് കിഴിലെ വൈ.എം.സി.എ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ വീടുകളിലും പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം രോഗകാരണമാകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പദ്ധതിക്ക് ഇവര്‍ രൂപം നല്‍കിയത് തൈ വിതരണത്തിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ: ജോസ് തേക്കനാടി വര്‍ക്കി കിഴക്കേപറമ്പിലിന് നല്‍കി നിര്‍വ്വഹിച്ചു. വൈ.എം.സി.എ യൂണിറ്റ് പ്രസിഡണ്ട് റെനില്‍ കഴുതാടിയില്‍.അധ്യക്ഷത വഹിച്ചു. ഷില്‍സണ്‍ കോക്കണ്ടത്തില്‍,ഷിന്റോ പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.