ഒളിവിലായിരുന്ന ബത്തേരി പുത്തന്‍കുന്ന് കോടതിപ്പടി പാലപ്പെട്ടി വീട്ടില്‍ സഞ്ജു എന്ന സംജാദി(31)നെയാണ് ബത്തേരി പോലീസ് സംഘം മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്.നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്.ഇതോടെ കേസിലുള്‍പ്പെട്ട നാല് പേരും പിടിയിലായി. കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41),മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു(20),പള്ളിയാല്‍ വീട്ടില്‍ പി നസീഫ്(26) എന്ന ബാബുമോന്‍ എന്നിവരാണ് മുന്‍പ് പിടിയിലായവര്‍. 2024 ഒക്ടോബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ളയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനില്‍ വെച്ച് ഇവരെ പിടികൂടിയത്. മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച 4 വെടിയുണ്ടകളും കത്തികളുമാണ് കണ്ടെടുത്തത്. സംജാദ് ഓടി രക്ഷപ്പെടുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.