ജിതേഷ് കുര്യാക്കോസ് ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നു
യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ജിതേഷ് കുര്യാക്കോസ് മാണി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നു. മാണി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ജിതേഷ് കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാണി കോണ്‍ഗ്രസില്‍ ഇരട്ട താപ്പ് നയമാണ്. വയനാട്ടിലെ സി.പി.എം. ബന്ധം ജില്ലാ യു.ഡി.എഫ്. നേതൃത്വം മാണി കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും നേതൃത്വം നടപടി എടുക്കാതെ കള്ളനും പോലീസും കളിക്കുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് താന്‍ രാജി വെക്കുന്നതെന്നും ജിതേഷ് പറഞ്ഞു. ജേക്കബ് ഗ്രൂപ്പിലേക്ക് വന്നവരെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.എം അബ്രഹാമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.