ലക്ഷദ്വീപിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി       

0

ലക്ഷദ്വീപിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കവരത്തി, ആന്ത്രോത്ത്, കൽപേനി, അമിനി ദ്വീപിൽ പൂർണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളിൽ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിൽ 1150 പേർ കൊവിഡ് രോഗികളാണ് ലക്ഷദ്വീപിലായുള്ളത്. ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.

കൊവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ ലോകത്തുടനീളം രോഗം പടര്‍ന്നെങ്കിലും ലക്ഷദ്വീപില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഏപ്രില്‍ അവസാനമാണ് ലക്ഷദ്വീപ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ദ്വീപിൽ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!