പരിക്കേറ്റ ആദിവാസി യുവാവിനെ ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ആദിവാസി യുവാവിനെ ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. വാളാട് അമ്പലക്കുന്ന് പാരാരി കോളനിയിലെ രാജന്‍ എന്ന കരിക്കനാണ് കഴിഞ്ഞമാസം ചേരിയംമൂലയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ജില്ലാ ആശുപത്രിയിലെ ആറ്…

ചികിത്സാ സഹായം നല്‍കി

പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ സ്നേഹസ്പര്‍ശം ചികിത്സാ സഹായം വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്…

ശബരിമലയിലെ ആചാരങ്ങള്‍ തന്ത്രിയുടേതാണ് അവസാന വാക്കെന്ന് കെ സുധാകരന്‍

ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് തന്ത്രിയുടേതാണ് അവസാനവാക്കെന്നും പന്തളം രാജകുടുംബത്തിന് പോലും തന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചേ പറ്റൂയെന്നും കെപിസിസി വര്‍ക്കിംങ് പ്രസിഡന്റ് കെ സുധാകരന്‍. വിശ്വാസ സംരക്ഷണ യാത്രക്ക് ബത്തേരിയില്‍ നല്‍കിയ…

ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ വൃശ്ചിക സംക്രമ ദിനാഘോഷം

വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 16ന് വെള്ളിയാഴ്ച ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ വൃശ്ചിക സംക്രമ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംക്രമ ദിനാഘോഷത്തില്‍ നീലഗിരി,…

മോദി സര്‍ക്കാര്‍ തൊഴിലാളികളെ അടിമകളെ പോലെ കാണുന്നു: കെ.പി. രാജേന്ദ്രന്‍

തൊഴിലാളികളെ അടിമകളെ പോലെ കാണുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്ന് എ.ഐ.ടി യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.പി. രാജേന്ദ്രന്‍. എ.ഐ.ടി.യു.സി വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

പെരുന്നാളിന് കൊടിയിറങ്ങി

പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 116-ാം മത് ഓര്‍മ്മ പെരുന്നാളിന് ഭക്തി സാന്ദ്രമായി കൊടിയിറങ്ങി. മൂന്ന് ദിവസം നീണ്ടുനിന്ന തിരുനാളിന്റെ സമാപന ദിനമായ ഇന്ന് പ്രഭാത നമസ്‌ക്കാരത്തിനും വിശുദ്ധ മൂന്നിന്മേല്‍…

കാതോലിക്ക ബാവ മാനന്തവാടിയില്‍

ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോട്ടവും വര്‍ത്തമാനകാലത്തിലെ വിലയിരുത്തലും ഭാവിയിലേക്കുള്ള വിശാല കാഴ്ചപാടുകളും വേണമെന്ന് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ പറഞ്ഞു. മാനന്തവാടി…

അഖില കേരള ചിത്ര രചനാമത്സരം മക്കിയാട് നടന്നു

വിദ്യാര്‍ത്ഥികളിലെ കലാവാസനകളെ തൊട്ടറിഞ്ഞ് അഖില കേരള ചിത്ര രചനാമത്സരം മക്കിയാട് നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത്. മക്കിയാട് ഹോളി ഫേസ് ഇംഗ്ലീഷ് സ്‌കൂളും, ബാലജന…

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം: നിയമസഭാ കമ്മിറ്റി ഉടന്‍ ഇടപെടണം

കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമി പ്രശ്നത്തില്‍ നിയമസഭാ കമ്മിറ്റി ഉടന്‍ ഇടപെടണമെന്ന് വയനാട് വികസന സമിതി പ്രസിഡണ്ട് പി.പി. ഷൈജല്‍ ആവശ്യപ്പെട്ടു. ജോര്‍ജ്ജിന്റെ മകന്‍ ജെയിംസിന്റ വക്കീലും ഹരിതസേന ചെയര്‍മാനുമായ അഡ്വ: വി.ടി. പ്രദീപ് കുമാര്‍…

എ.ഐ.ടി.യു.സി വയനാട് ജില്ലാ സമ്മേളനം തുടങ്ങി

എ.ഐ.ടി.യു.സി വയനാട് ജില്ലാ സമ്മേളനം ബത്തേരിയില്‍ തുടങ്ങി. ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ തയ്യാറാക്കിയ കെ.കെ ശ്രീധരന്‍ നായര്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം…
error: Content is protected !!