ക്ഷീരകര്‍ഷകര്‍ക്കുള്ള വേദനം മാര്‍ച്ച് 8 മുതല്‍ വിതരണം ചെയ്യും
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ക്ഷീരകര്‍ഷകര്‍ക്കുള്ള വേദനം മാര്‍ച്ച് എട്ടാം തീയതി മുതല്‍ വിതരണം ചെയ്യുമെന്ന് മാനന്തവാടി നഗരസഭ. കേരളത്തില്‍ ആദ്യമായി ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേദനം നല്‍കുന്ന നഗരസഭയാണ് മാനന്തവാടി നഗരസഭയെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള തുക ഇതുവരെ ലഭിക്കാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനുള്ള ഒരുകോടി 20 ലക്ഷം രൂപയില്‍ നഗരസഭ തനത് ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ അനുവദിചച്ചാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്.നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി എസ് മൂസ, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, പി. എം ബെന്നി തുടങ്ങിയവര്‍ വാര്‍ത്താമ്മേളനത്തില്‍ പങ്കെടുത്തു.