വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്താനായില്ല
പിലാക്കാവ് ഊന്നുകല്ലിങ്കല്‍ ലീല(70)യെയാണ് മണിയന്‍കുന്ന് ഭാഗത്തെ വനമേഖലയില്‍ കാണാതായത്. വന്യമൃഗ സാന്നിധ്യമുള്ള ഈ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ ഒന്നില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവര്‍ വനത്തിലേക്ക് പ്രവേശിക്കുന്നതും മറ്റൊരു ക്യാമറയില്‍ വനത്തില്‍ നിന്നും പുറത്തേക്ക് വരുന്നതുമായ ചിത്രം പതിഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ആര്‍ആര്‍ടി,പോലീസ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ്,നാട്ടുകാര്‍ എന്നിവര്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം 6 മണിയോടെ തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.നാളെ വനംവകുപ്പിന്റെയും പോലീസിന്റെയും ഡ്രോണ്‍ ക്യാമറകളുടെ സേവനവും തണ്ടര്‍ബോള്‍ട്ടിന്റെ സഹായവും തിരച്ചിലിനായി ഉപയോഗപ്പെടുത്തും.ഓര്‍മ്മക്കുറവുള്ള ആളാണ് ലീലയെന്നാണ് പറയപ്പെടുന്നത്.