മീനങ്ങാടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് പുതുതായി വാങ്ങിയ സ്‌കൂള്‍ ബസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു.ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ്സ് വാങ്ങിയത്. പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളടക്കം 750 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മീനങ്ങാടി ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുന്നതിനായാണ് ബസ്സ് വാങ്ങിയത്. സ്വകാര്യ സ്‌കൂളിനെ വെല്ലുന്ന നിലവാരത്തിലുള്ള സ്‌കൂളിലേക്ക് 10 കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.
സ്‌കൂളില്‍ വച്ച് നടത്തിയ ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ ങഘഅ സ്‌കൂള്‍ ബസ് വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഋ വിനയന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വാസുദേവന്‍, പി ടി എ പ്രസിഡണ്ട് ഷിജു തുടങ്ങിയവര്‍ സംസാരിച്ചു .