ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ വൃശ്ചിക സംക്രമ ദിനാഘോഷം

0

വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 16ന് വെള്ളിയാഴ്ച ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ വൃശ്ചിക സംക്രമ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംക്രമ ദിനാഘോഷത്തില്‍ നീലഗിരി, വയനാട് ജില്ലകളില്‍ നിന്നുള്ള സമുദായംഗങ്ങള്‍ പങ്കെടുക്കുമെന്നുംപരിപാടിയുടെ ഭാഗമായി തനതു കലാരൂപങ്ങളായ വട്ടക്കളിയും കോല്‍ക്കളിയും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!