കാതോലിക്ക ബാവ മാനന്തവാടിയില്‍

0

ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോട്ടവും വര്‍ത്തമാനകാലത്തിലെ വിലയിരുത്തലും ഭാവിയിലേക്കുള്ള വിശാല കാഴ്ചപാടുകളും വേണമെന്ന് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന്റെയും സപ്തതി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വ്വികരുടെ കഷ്ട്ടപ്പാടും ചോര നീരാക്കിയുള്ള പ്രവര്‍ത്തനങ്ങളുമാണ് സഭയും ദേവാലയങ്ങളും കെട്ടി പൊക്കാന്‍ സഹായകമായത്. അത് യുവതലമുറ മറക്കാന്‍ പാടില്ല. സ്വന്തം ജീവിതത്തിലും മറ്റേത് കാര്യത്തിലും ഭൂത കാലത്തിലേക്ക് തിരിഞ്ഞ് നോക്കണമെന്നാണ് ദൈവം പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാ. മോന്‍സി ജേക്കബ്, എ.കെ ജോണ്‍സണ്‍, ഫാ.ടി എം കുര്യാക്കോസ്, രാജന്‍ തോമസ്, എം കെ പാപ്പച്ചന്‍, എന്നിവര്‍ സംസാരിച്ചു. മുന്‍ വികാരിമാരെ ആദരിക്കല്‍, കനിവ് ചികിത്സാ സഹായ പദ്ധതി വിതരണം എന്നിവയും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!