പുനരധിവാസ ടൗണ്‍ഷിപ്പിന് കൽപറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നേരത്തെ നൽകിയ 26 കോടിക്ക് പുറമേ 17.77 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചിരുന്നു. ഇതോടെ ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് വാടക തുക വിതരണം ചെയ്യാത്തതിന് കാരണം എന്നാണ് വിവരം.
ജില്ലയിലെ വിവിധ ക്വാർട്ടേഴ്സുകളിൽ കഴിയുന്ന നൂറികണക്കിന് ദുരന്ത ബാധിക കുടുംബങ്ങളുടെ ഏപ്രിൽ മാസത്തെ വാടക യാണ് 10 ദിവസം കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തത്. മേയ് രണ്ടിന് തന്നെ ജില്ലാ ഭരണകൂടം വാടകയിനത്തില്‍ നല്‍കേണ്ട തുക സംബന്ധിച്ച് ബില്ല് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഫണ്ട് ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വാടക നൽകാനാകാത്ത കാര്യം ജില്ലാ ഭരണകൂടം ബന്ധപ്പെട്ട മന്ത്രിയെയും ധരിപ്പിച്ചെങ്കിലും തീരുമാനമായില്ല. ദുരന്തബാധിതര്‍ക്കായി ഡി.ഡി.എം.എയ്ക്ക് കൈമാറിയിരുന്ന തുകയില്‍ നിന്ന്് പുനരധിവാസ ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുന്ന ഭൂമിക്ക് കോടതിയിൽ തുക കെട്ടിവെച്ചതോടെയാണ് വാടക നല്‍കുന്നതിനാവശ്യമായ ഫണ്ട് ഇല്ലാതായത്. വാടക വൈകുന്നത് സ്വകാര്യ ക്വാര്‍ട്ടേഴ്‌സുകളിൽ താമസിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച തുടർ ഉപജീവന സഹായവും ഇതുവരേയും വിതരണം ചെയ്യാനാട്ടില്ല. ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള ഉപജീവന സഹായം ഒന്‍പത് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഏപ്രില്‍ ഏഴിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. നിലവിൽ മറ്റൊരു ഉപജീവന മാര്‍ഗവും ഇല്ലെന്ന് ദുരന്തബാധിതരില്‍ നിന്ന് ജില്ലാ ഭരണകൂടം ഏപ്രിൽ 21 മുമ്പ് സത്യവാങ്മൂലം വാങ്ങിച്ചിരുന്നു. ഇത് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഉപജീവന സഹായം വിതരണം ചെയ്തിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.