പഞ്ചഗുസ്തി ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ രാജ്യത്തിനായി മെഡല്‍ നേടി വയനാട്ടുകാരന്‍
പഞ്ചഗുസ്തി ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ രാജ്യത്തിനായി മെഡല്‍ നേടി വയനാട്ടുകാരന്‍. സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും മണിച്ചിറ പുല്ലന്‍കുന്ന് പി.കെ അനൂപ്കുമാറിന്റെയും ദിവ്യമോഹന്റെയും മകന്‍ സൂര്യനന്ദനാണ് വെള്ളി, വെങ്കല മെഡലുകള്‍ നേടി രാജ്യത്തിന് അഭിമാനമായത്. ഇതോടെ ബള്‍ഗേറിയയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യഷിപ്പിലും സൂര്യനന്ദന്‍ രാജ്യത്തെ പ്രതിനിധീകരിക്കും.
ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ നടന്നുവരുന്ന പഞ്ചഗുസ്തി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് സബ്ജൂനിയര്‍ അണ്ടര്‍ ഫിഫ്റ്റി കിലോ വിഭാഗത്തിലാണ് രണ്ട് മെഡലുകള്‍ രാജ്യത്തിനായി സൂര്യനന്ദന്‍ നേടിയത്. ലെഫ്റ്റ് ഹാന്റില്‍ സില്‍വര്‍ മെഡലും, റൈറ്റ് ഹാന്റില്‍ വെങ്കലവുമാണ് ഈ മിടുക്കാന്‍ രാജ്യത്തിന് നേടികൊടുത്തത്. ഇതോടെ ബള്‍ഗേറിയയില്‍ നടക്കുന്ന ലോക പഞ്ചദഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യെ പ്രതിനിധികരിക്കാനും സൂര്യനന്ദന് കഴിയും. മെഡില്‍ നേടിയതിലും ലോകചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിലും സന്തോഷമുണ്ടെന്ന് സൂര്യനന്ദന്‍ പറഞ്ഞു.
ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേടിയ സൂര്യനന്ദനെ ഡല്‍ഹിയില്‍വെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും വയനാട് എം.പി പ്രിയഗാന്ധിയും അഭിനന്ദിച്ചു. സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ സൂര്യനന്ദന്‍ സംസ്ഥാന ദേശീയ തലങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. പഞ്ചഗുസ്തി താരമായ സെന്റ്മേരീസ് കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ സായിദത്തന്‍ സഹോദരനാണ്. പിതാവ് പി. കെ അനൂപ് കുമാറും പഞ്ചഗുസ്തി താരമാണ്. ഇദ്ദേഹത്തപാത പിന്‍പറ്റിയും ശിക്ഷണത്തിലുമാണ് സൂര്യനന്ദന്‍ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്.