ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിടാത്തത് ദുരന്തബാധിതര്‍ക്ക് പ്രതിസന്ധിയാകുന്നു

0

മുണ്ടക്കൈ ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിടാത്തത് ദുരന്ത ബാധിതര്‍ക്ക് പ്രതിസന്ധിയാകുന്നു. ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് സന്നദ്ധ സംഘടനകളുടെ വീട് സ്വീകരിക്കാനുള്ള അവസരമാണ് ലിസ്റ്റ് വൈകുന്നതിലൂടെ നഷ്ടപ്പെടുന്നത്. കൂടാതെ ടൗണ്‍ഷിപ്പ് നിര്‍മാണത്തെ ബാധിക്കുമോയെന്നും ദുരന്ത ബാധിതര്‍ക്ക് ആശങ്കയുണ്ട്.

കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് ദുരന്ത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മാണം തകൃതിയായി പുരോ?ഗമിക്കുകയാണ്. വീടുകള്‍ക്കുള്ള നിലമൊരുക്കലും മാതൃക വീട് അടക്കം 9 വീടുകളുടെ നിര്‍മാണവും നടക്കുന്നു. എന്നാല്‍ ടൗണ്‍ഷിപ്പ് നിര്‍മാണം പുരോ?ഗമിക്കുമ്പോഴും ?ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിടാത്തതാണ് നിലവില്‍ ദുരന്ത ബാധിതര്‍ക്കടക്കം പ്രതിസന്ധിയായി നില്‍ക്കുന്നത്. നിലവില്‍ പുറത്ത് വന്ന മൂന്ന് ലിസ്റ്റിലുമായി ആകെയുള്ളത് 402 പേരാണ്. ഇതില്‍ 112 പേര്‍ സാമ്പത്തിക സഹായത്തിനായി സമ്മതപത്രം നല്‍കി. 430 വീട് നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമോ എന്നതാണ് അറിയേണ്ടത്. അതേസമയം തന്നെ ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കാത്തവര്‍ക്കായി സന്നദ്ധ സംഘടനകള്‍ വീട് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്നറിഞ്ഞാല്‍ മാത്രമാണ് ഇവര്‍ക്ക് സന്ധദ്ധ സംഘടനകളുടെ വീട് സ്വീകരിക്കാനും സാധിക്കുകയുള്ളൂ.

നേരത്തെ ഏപ്രില്‍ 20നായിരുന്നു ലിസ്റ്റ് പുറത്ത് വിടുമെന്ന് അറിയിച്ചത്. പിന്നീട് 24ലേക്ക് മാറ്റി. എന്നാല്‍ ഇതുവരെയും അന്തിമ ലിസ്റ്റ് സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. മൂന്ന് ലിസ്റ്റും പുറത്ത് വന്നതിന് പിന്നാലെ ഒറ്റപ്പെട്ടു പോയതും നോ?ഗോ സോണിന് സമീപത്തുമുള്ള നൂറോളം കുടുംബങ്ങള്‍ പരാതിയുമായി രം?ഗത്തെത്തിയിരുന്നു. ഇവരുടെ കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

 

Leave A Reply

Your email address will not be published.

error: Content is protected !!