പഠനത്തിലും കായികരംഗത്തും  തിളങ്ങി നിനു മരിയ തോമസ്

0

സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ വിദ്യാർത്ഥിനിയും ദേശീയ ബാഡ്മിൻ്റൺ താരവുമായ നിനു മരിയ തോമസ് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കി.
തുടർച്ചയായ ബാഡ്മിൻ്റൺ മത്സരങ്ങളിലും പരിശീലനത്തിലും പങ്കെടുത്തതിനാൽ ക്ലാസുകളിൽ കൃത്യമായി എത്താൻ സാധിച്ചിരുന്നില്ലെങ്കിലും, അധ്യാപകരുടെയും സഹപാഠികളുടെയും മാതാപിതാക്കളുടെയും പിന്തുണ തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചെന്ന് നിനു പറഞ്ഞു.

ബത്തേരി കോട്ടക്കുന്ന് സ്വദേശികളായ വിനീത് തോമസിൻ്റെയും സ്വപ്ന പോളിൻ്റെയും ഇളയ മകളാണ് നിനു. നിനുവിൻ്റെ മൂത്ത സഹോദരി നിറ്റ ആൻ തോമസ് എം ബി എ വിദ്യാർത്ഥിയാണ്. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ഗ്രൂപ്പിൽ ഉപരിപഠനം നടത്താനും, മിനു മണിയേപ്പോലെ ഒരു രാജ്യാന്തര കായികതാരമാകുവാനുമാണ് നിനുവിൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം.

Leave A Reply

Your email address will not be published.

error: Content is protected !!